Thursday, January 13, 2011

ക്വയിലോണ്‍ മെഡിക്കല്‍ ട്രസ്റ്റ് നികത്തിയത് നൂറേക്കറിലധികം

ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നിയമം കാറ്റില്‍ പറത്തി സ്വകാര്യ സ്വാശ്രയ കോളജ് മാനേജ്‌മെന്റ് വന്‍തോതില്‍ വയല്‍ നികത്തല്‍ തുടരുന്നു. ഇതുവരെ നൂറേക്കറിലധികം വയല്‍ നികത്തിയതിനു പുറമേയാണിത്.
ഹൈക്കോടതി ചീഫ് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഇതിനു സാക്ഷിയായി. വയല്‍ നികത്തല്‍ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നാളെ കേസ് കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഉല്‍പ്പെട്ട ബെഞ്ച് കഴിഞ്ഞ മാസം 21-നു നിയോഗിച്ച അഡ്വ. മറീനാ ജോസഫ് കമ്മീഷനാണ് കഴിഞ്ഞ 29-ന് നേരിട്ടെത്തി വയല്‍ നികത്തല്‍ കണ്ടത്. റവന്യൂ ഉദ്യോഗസ്ഥരും കമ്മീഷനൊപ്പമുണ്ടായിരുന്നു.